ചരിത്രം കുറിച്ച് ആർട്ടെമിസ് 2; അപ്പോളോ റെക്കോർഡുകൾ തകർത്ത് ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തി

മനുഷ്യ ചരിത്രത്തിലെ പുതിയൊരു സുവർണ്ണ അധ്യായം രചിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം വിജയകരമായി ഭൂമിയിൽ തിരിച്ചെത്തി. പത്ത് ദിവസം നീണ്ടുനിന്ന പര്യവേക്ഷണത്തിന് ശേഷം, ഇന്ത്യൻ സമയം പുലർച്ചെ 5.07-ഓടെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ഒറയോൺ പേടകം, 5.37-ന് സാന്റിയാഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ നടത്തി. 1972-ലെ അപ്പോളോ 17-ന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ എത്തിച്ച ആദ്യ ദൗത്യമാണിത്. 2022-ൽ നടന്ന ആർട്ടെമിസ് 1 എന്ന പരീക്ഷണ ദൗത്യത്തിന്റെ വിജയത്തിന് ശേഷമാണ് മനുഷ്യരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ…

Read More