നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുളത്തിൽ മരിച്ച നിലയിൽ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം നാടിനെ നടുക്കിയിരിക്കുകയാണ്. നെയ്യാറ്റിൻകര മരുതത്തൂർ സ്വദേശിനിയായ പെൺകുട്ടിയെ ശനിയാഴ്ച പുലർച്ചെ മുതൽ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. പ്ലസ് ടു പരീക്ഷാപ്പേടിയെത്തുടർന്ന് മറ്റൊരു വിദ്യാർത്ഥിനി കഴിഞ്ഞദിവസം ജീവിതം അവസാനിപ്പിച്ച വാർത്തകൾക്ക് പിന്നാലെയാണ് സമാനമായ സാഹചര്യത്തിൽ നെയ്യാറ്റിൻകരയിൽ നിന്നും ഈ ദാരുണമായ വിവരം പുറത്തുവരുന്നത്.നിലവിൽ എസ്.എസ്.എൽ.സി പരീക്ഷകൾ നടന്നു കൊണ്ടിരിക്കെയാണ് വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത മരണം സംഭവിച്ചിരിക്കുന്നത്. പരീക്ഷാ…
