അപകടം കവർന്നത് കുടുംബത്തിന്റെ ഏക പ്രതീക്ഷയെ; മസ്തിഷ്ക മരണം സംഭവിച്ച ജാസ്ലിയയുടെ അവയവങ്ങൾ നാല് പേർക്ക് ദാനം ചെയ്തു
കൊച്ചി: വിധിയുടെ ക്രൂരതയിൽ ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും തകർന്നുപോയപ്പോഴും, നാല് പേർക്ക് പുതുജീവൻ പകർന്നുനൽകി പത്തൊമ്പതുകാരിയായ ജാസ്ലിയ ജോൺസൺ യാത്രയായി. എടവനക്കാട് സ്വദേശിയായ ജാസ്ലിയ, അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു. പഠനത്തോടൊപ്പം കുടുംബത്തെ സഹായിക്കാൻ പാർട്ട് ടൈം ജോലിയും ചെയ്തിരുന്ന ജാസ്ലിയ, സ്പോർട്സിലും സർവകലാശാല തലത്തിൽ മികവ് തെളിയിച്ച പ്രതിഭയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ചുണ്ടായ കാറപകടമാണ് ജാസ്ലിയയുടെ ജീവനെടുത്തത്. തലയ്ക്ക്…
