ഇൻഡിഗോ വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി: എൻജിൻ തകരാർ വില്ലനായി; 161 യാത്രക്കാർ സുരക്ഷിതർ
ദില്ലി: വിശാഖപട്ടണത്തുനിന്ന് 161 യാത്രക്കാരുമായി ഡൽഹിയിലേക്ക് തിരിച്ച ഇൻഡിഗോ വിമാനം (6E 579) എൻജിൻ തകരാറിനെത്തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. ബോയിംഗ് 737-800 വിമാനത്തിന്റെ എൻജിനുകളിലൊന്നിൽ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ റൺവേ 28-ൽ ‘ഫുൾ എമർജൻസി’ പ്രഖ്യാപിക്കുകയും അഗ്നിശമന സേന ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തു. രാവിലെ 10:53-ഓടെയാണ് അടിയന്തര ലാൻഡിംഗ് സംബന്ധിച്ച സന്ദേശം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് 11…
