നയാര ഇന്ധന വില വർദ്ധിപ്പിച്ചു: പെട്രോളിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂടി
രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന വിതരണക്കാരായ നയാര എനർജി പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. ക്രൂഡ് ഓയിൽ പ്രതിസന്ധിയെത്തുടർന്ന് പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയുമാണ് കമ്പനി ഉയർത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാരയ്ക്ക് രാജ്യത്തുടനീളം 6,660 ഔട്ട്ലെറ്റുകളാണുള്ളത്. ഗുജറാത്തിലെ വാഡിനാർ റിഫൈനറിയിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താൻ കമ്പനി ഒരുങ്ങുന്നതിനിടെയാണ് ഈ വിലവർദ്ധനവ് ഉണ്ടായിരിക്കുന്നത് എന്നത് ആഭ്യന്തര ഇന്ധന ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. നിലവിൽ നയാര ഒഴികെയുള്ള മറ്റ് ഇന്ധന…
