കേരള നിയമസഭാ തെരഞ്ഞെടുപ്പ്: 2.71 കോടി വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിൽ രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. ജനവിധി നിർണ്ണയിക്കുന്ന 2.71 കോടി വോട്ടർമാർക്കായി വൈകുന്നേരം ആറ് മണി വരെയാണ് വോട്ട് രേഖപ്പെടുത്താൻ സമയം അനുവദിച്ചിരിക്കുന്നത്. ആകെ 883 സ്ഥാനാർത്ഥികളാണ് ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്. 23 ദിവസം നീണ്ടുനിന്ന വീറും വാശിയും നിറഞ്ഞ പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിലാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി വിപുലമായ…
