ഇടതുസഹയാത്രികൻ കൈപ്പത്തിയിലേക്ക്; ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസിലേക്ക് നീങ്ങുന്നു.

ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രേംകുമാറുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. നാളെ ഇരുവരും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പാർട്ടി പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമായേക്കും. നേരത്തെ തന്നെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രേംകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയിരുന്നില്ല.എന്നാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിലുള്ള അതൃപ്തി പ്രേംകുമാർ പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. താൻ…

Read More