രാജ്യത്ത് പ്രീമിയം പെട്രോൾ വില കൂട്ടി; ലിറ്ററിന് 2.35 രൂപ വരെ വർധന, സാധാരണ പെട്രോളിന് മാറ്റമില്ല
ദില്ലി: രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികൾ പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ചു. വിവിധ കമ്പനികൾ ലിറ്ററിന് 2.09 രൂപ മുതൽ 2.35 രൂപ വരെയാണ് വർധനവ് വരുത്തിയത്. ഭാരത് പെട്രോളിയത്തിന്റെ (BPCL) സ്പീഡ്, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ (HPCL) പവർ, ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (IOCL) എക്സ്പി95 എന്നീ പ്രീമിയം ഇന്ധനങ്ങൾക്കാണ് പുതുക്കിയ വില ബാധകമാകുക. അതേസമയം, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ നിലവിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. ഉയർന്ന പ്രകടനം കാഴ്ചവെക്കുന്ന ആഡംബര വാഹനങ്ങളിലും സ്പോർട്സ് ബൈക്കുകളിലും…
