കേരളം പിടിക്കാൻ രാഹുലിന്റെ ‘അഞ്ചിന ഗ്യാരണ്ടി’; ക്ഷേമപെൻഷൻ 3000 രൂപയാക്കും, സ്ത്രീകൾക്ക് സൗജന്യ യാത്ര

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ നടപ്പിലാക്കുന്ന ‘അഞ്ചിന ഗ്യാരണ്ടി’കൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തിലാണ് സ്ത്രീകളെയും യുവാക്കളെയും വയോജനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ടുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടായത്. സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ക്ഷേമ പെൻഷൻ 3000 രൂപയാക്കി വർദ്ധിപ്പിക്കുക, കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുക തുടങ്ങിയ വാഗ്ദാനങ്ങളാണ് ഇതിൽ പ്രധാനമായുള്ളത്. യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് നേതാക്കൾ വ്യക്തമാക്കി. കർണ്ണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ…

Read More