റാപ്പർ വേടൻ വിവാഹിതനായി; വധു എഴുത്തുകാരി നവമി ലത
തിരുവനന്തപുരം : പ്രമുഖ റാപ്പറും ഗാനരചയിതാവുമായ വേടൻ (ഹിരൺദാസ് മുരളി) വിവാഹിതനായി. ദീർഘകാല സുഹൃത്തും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂരിലെ വേടന്റെ വീട്ടിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സബ് രജിസ്ട്രാർ നേരിട്ടെത്തി വിവാഹ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വൈകിട്ട് അഞ്ചരയോടെ നടന്ന ഈ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തത്.തൃശൂർ രജിസ്റ്റർ ഓഫീസിലായിരുന്നു ഇരുവരും വിവാഹത്തിനായി അപേക്ഷ നൽകിയിരുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ, ഇന്ത്യൻ ഭരണഘടനയെ സാക്ഷിനിർത്തിയായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. കണ്ണൂരിൽ…
