തലസ്ഥാനത്ത് ആവേശക്കടലായി മോദിയുടെ റോഡ് ഷോ; സ്ഥാനാർത്ഥികൾക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് റോഡ് ഷോ നടത്തി. ഇന്ന് വൈകുന്നേരത്തോടെ കേരളത്തിലെത്തിയ അദ്ദേഹം, തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷമാണ് തലസ്ഥാന നഗരിയിൽ എത്തിയത്. കരമന മുതൽ കിള്ളിപ്പാലം വരെ നീണ്ട റോഡ് ഷോയിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. തിരുവനന്തപുരം, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോയ ഈ പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം എൻഡിഎ സ്ഥാനാർത്ഥികളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ആർ. ശ്രീലേഖ, കരമന ജയൻ എന്നിവരും പങ്കെടുത്തു.​ റോഡിന് ഇരുവശവും തടിച്ചുകൂടിയ ആയിരക്കണക്കിന്…

Read More

പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തിൽ; തിരുവനന്തപുരത്ത് റോഡ് ഷോ, തിരുവല്ലയിൽ പൊതുസമ്മേളനം

തിരുവനന്തപുരം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്തുപകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരത്ത് അദ്ദേഹം റോഡ് ഷോ നടത്തും. നഗരത്തിലെ കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഭാഗത്താണ് ആവേശകരമായ ഈ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.​ തിരുവനന്തപുരത്തെ റോഡ് ഷോയ്ക്ക് പുറമെ തിരുവല്ലയിലും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പൊതുപരിപാടി സംഘടിപ്പിക്കും. ശബരിമലയിലെ സ്വർണ്ണക്കൊള്ള, എഫ്.സി.ആർ.എ. (FCRA) നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രിയുടെ പ്രതികരണം എന്തായിരിക്കും എന്നതിലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Read More