ട്രാഫിക് ഡ്യൂട്ടിയും നിയമങ്ങളും പ്രമേയം; സബ് ഇൻസ്‌പെക്ടർ പ്രതീശൻ കോവളത്തിന്റെ പുസ്തക പ്രകാശനം തിരുവനന്തപുരത്ത് നടന്നു.
തിരുവനന്തപുരം :കവടിയാർ സത് ഭാവന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഇരുപതാം തിയതി വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഭാരത് സേവക് സമാജ് സദ് ഭാവന ഓഡിറ്റോറിയത്തിൽ വെച്ചു കോവളം ശ്രീ. പ്രതീശൻ കോവളം രചന നിർവഹിച്ച “നഗരം സാക്ഷി “എന്ന പുസ്തകം സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ചു. കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയ ശ്രീ. പ്രതീശൻ തന്റെ പുസ്തകത്തിൽ ട്രാഫിക് ഡ്യൂട്ടി, ട്രാഫിക് നിയമങ്ങൾ, നടപടികൾ എന്നിവ സംബന്ധിച്ച് പോർതുജനങ്ങളേവരും അറിയേണ്ട കാര്യങ്ങളെയെല്ലാം കോർത്തിണക്കി കഥാരൂപത്തിൽ ഈ…
