സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; വിമാനത്തിൽ കൊണ്ടുപോകാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ
വിമാനയാത്രയിൽ യാത്രക്കാരുടെയും വിമാനത്തിന്റെയും സുരക്ഷയ്ക്കാണ് ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. അതുകൊണ്ടുതന്നെ വിമാനത്തിനുള്ളിൽ കൊണ്ടുപോകാവുന്ന വസ്തുക്കളുടെ കാര്യത്തിൽ കൃത്യമായ നിബന്ധനകളുണ്ട്. പലപ്പോഴും യാത്രക്കാർ അശ്രദ്ധമായി ചില നിരോധിത വസ്തുക്കൾ ഹാൻഡ് ബാഗിലോ ചെക്ക്-ഇൻ ബാഗേജിലോ സൂക്ഷിക്കാറുണ്ട്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ഇത്തരം വസ്തുക്കൾ കണ്ടെത്തിയാൽ അവ നീക്കം ചെയ്യുകയും യാത്രക്കാരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയും ചെയ്യും. ഇത് യാത്രക്കാർക്ക് അനാവശ്യ ബുദ്ധിമുട്ടുകൾക്കും സമയനഷ്ടത്തിനും കാരണമാകാറുണ്ട്. തീപ്പെട്ടികൾ, ലൈറ്ററുകൾ, ഇന്ധനം, പെയിന്റ് തിന്നറുകൾ, ലൈറ്റർ ദ്രാവകം തുടങ്ങിയ…
