ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്ക (FEFKA) യൂണിയനുകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ എന്നീ സംഘടനകളിൽ നിന്നാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഡയറക്ടേഴ്സ് യൂണിയന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രഞ്ജിത്തിനെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.​ യൂണിയൻ പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്. വിജയൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. ക്രിമിനൽ കേസിൽ അറസ്റ്റിലാവുകയും റിമാൻഡിലാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് സംഘടനയുടെ ഈ അച്ചടക്ക നടപടി.

Read More

യുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജയിലിലേക്ക് മാറ്റുന്നതിന് മുൻപ് “എല്ലാം തെളിയും” എന്നായിരുന്നു രഞ്ജിത്തിന്റെ മാധ്യമങ്ങളോടുള്ള പ്രതികരണം. നിലവിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.​ കേസിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കാരവാൻ തിരിച്ചറിയേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. പൊലീസിന്റെ ഈ കസ്റ്റഡി അപേക്ഷ…

Read More