കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ പോക്സോ കേസിൽ പിടിയിൽ

കോഴിക്കോട്: പരീക്ഷയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ഓട്ടോറിക്ഷ ഡ്രൈവറെ ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തു. മായനാട് സ്വദേശി മേലെകൊണ്ടാവിൽ മുഹമ്മദ് നൂർ (45) ആണ് പിടിയിലായത്. ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് എത്തിക്കാൻ മാതാപിതാക്കൾ മുഹമ്മദ് നൂറിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്.​ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ആളൊഴിഞ്ഞ റോഡിൽ ഓട്ടോ നിർത്തി ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വീട്ടുകാരുടെ പരാതിയിൽ…

Read More