നായകൾക്ക് കൗൺസിലിംഗ് നൽകേണ്ടി വരുമോ?” മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി

രാജ്യത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ ഉതകുന്ന നിർണ്ണായക ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി സുപ്രീം കോടതി. തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെ മൃഗസ്നേഹികളുടെ സംഘടനകളെ കോടതി രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. ജനങ്ങളെ ബോധവൽക്കരിച്ചാൽ നായകളുടെ ആക്രമണം തടയാമെന്ന മൃഗസ്നേഹികളുടെ വാദത്തിന് മറുപടിയായാണ്, “കടിക്കാതിരിക്കാൻ നായ്ക്കൾക്ക് ഇനി കൗൺസിലിംഗ് നൽകുക മാത്രമാണ് പോംവഴി” എന്ന് കോടതി പരിഹാസരൂപേണ പറഞ്ഞത്. സ്കൂളുകൾ, ആശുപത്രികൾ, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റുന്നതിനെ എന്തിനാണ്…

Read More