മതം മാറിയാൽ പട്ടികജാതി പദവി ലഭിക്കില്ല; സുപ്രീം കോടതിയുടെ സുപ്രധാന വിധി
ദില്ലി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് മാത്രമേ നിയമപരമായി പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. മറ്റ് മതങ്ങളിലേക്ക് മാറുന്നതോടെ സംവരണം, മറ്റ് ആനുകൂല്യങ്ങൾ, പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള സംരക്ഷണം എന്നിവ വ്യക്തികൾക്ക് നഷ്ടമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാൾ മതം മാറുന്നതോടെ അയാളുടെ ജനനം പരിഗണിക്കാതെ തന്നെ പട്ടികജാതി പദവി ഇല്ലാതാകുമെന്ന് ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. 1950-ലെ ഭരണഘടനാ…
