വാങ്കഡെയിൽ സഞ്ജു ഷോ! 42 പന്തിൽ 89 റൺസ്;ഇംഗ്ലണ്ടിന് 254 റൺസ് വിജയലക്ഷ്യം
2026 ടി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന നിർണ്ണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസാണ് അടിച്ചുകൂട്ടിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 42 പന്തിൽ നിന്ന് 8 ഫോറുകളും 7 സിക്സറുകളും അടക്കം 89 റൺസെടുത്ത സഞ്ജു, സെഞ്ചുറിക്ക് തൊട്ടടുത്തെത്തിയാണ് പുറത്തായത്.മത്സരത്തിന്റെ തുടക്കത്തിൽ ഓപ്പണർ അഭിഷേക് ശർമയെ…
