കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൊയിലാണ്ടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു. കൊയിലാണ്ടിക്ക് സമീപം കുറുവങ്ങാട് വെച്ച് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു. നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. മൂവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മോദാക്കല്ലിലെ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളാണ് ഇവർ. അപകടത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. നിലവിൽ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
