തൃപ്പൂണിത്തുറയിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പേരുമാറ്റം അംഗീകരിച്ചില്ല; ബാലറ്റിൽ ‘അഞ്ജലി പി.വി.’ എന്ന് തന്നെ
കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പേര് ബാലറ്റിൽ ‘അഞ്ജലി പി.വി.’ എന്ന് തന്നെ തുടരും. തന്റെ പേര് ‘അഞ്ജലി നായർ’ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന സ്ഥാനാർത്ഥിയുടെ ആവശ്യം വരണാധികാരി നിരസിച്ചു. മാർച്ച് 31-നാണ് പേര് പുതുക്കാനുള്ള അപേക്ഷ സമർപ്പിച്ചത്. എന്നാൽ അതിന് മുൻപ് തന്നെ ഹോം വോട്ടിങ്ങും പോസ്റ്റൽ വോട്ട് നടപടികളും ആരംഭിച്ചിരുന്നതിനാൽ, ഈ ഘട്ടത്തിൽ പേരുമാറ്റം അനുവദിക്കാനാവില്ലെന്ന് വരണാധികാരി വ്യക്തമാക്കി. നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോഴുള്ള ‘അഞ്ജലി പി.വി.’ എന്ന പേര് തന്നെയാകും ബാലറ്റ് പേപ്പറിലും ഉണ്ടാവുക….
