തൃശൂരിൽ വോട്ടർമാർക്ക് ഭക്ഷ്യക്കിറ്റ് നൽകിയെന്ന് പരാതി: ബിജെപി നേതാവിനെതിരെ കേസ്, സൂപ്പർ മാർക്കറ്റ് അടപ്പിച്ചു

തൃശൂർ: ഒളരിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തെന്ന പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തു. കിറ്റുകൾ ഓർഡർ ചെയ്ത പ്രാദേശിക ബിജെപി നേതാവ് രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒളരിയിലെ കാർത്തിക സൂപ്പർമാർക്കറ്റിൽ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 900 രൂപ വിലമതിക്കുന്ന 26 കിറ്റുകൾ പിടിച്ചെടുത്തു. 18 ഇനങ്ങൾ അടങ്ങിയ ഏകദേശം 75 കിറ്റുകൾ തയ്യാറാക്കിയതിൽ 50 എണ്ണം ഇതിനോടകം വിതരണം ചെയ്തതായി…

Read More