വർക്കലയിൽ വാഹനാപകടം: ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനായി രഘുനാഥപുരം സ്വദേശിയുടെ വീട്ടിലെത്തി അപേക്ഷാ നടപടികൾ പൂർത്തിയാക്കി ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കോർപിയോ കാർ അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ദൃക്സാക്ഷികൾ ആരോപിച്ചു. അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പഞ്ചായത്ത് പരിധിയിൽ ജോലി ചെയ്യുന്നവരാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള…

Read More