മുള്ളൻപന്നിയെ കൊന്ന കേസ്: വെള്ളനാട് ശശിക്ക് ജാമ്യം; സെക്രട്ടറിയെ അധിക്ഷേപിച്ച കേസിൽ നടപടി തുടരുന്നു

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ റിമാൻഡിലായിരുന്ന വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്ക് നെടുമങ്ങാട് ഫോറസ്റ്റ് കോടതി ജാമ്യം അനുവദിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടും വനംവകുപ്പ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിവാദമായിരുന്നു. തുടർന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ശശി അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്. കോടതി റിമാൻഡ് ചെയ്തതിനെത്തുടർന്ന് ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം.​ മുള്ളൻപന്നി കേസിലെ ജാമ്യം ലഭിച്ചെങ്കിലും ശശിക്കെതിരെ മറ്റ് നിയമനടപടികൾ നിലവിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയെ ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയിൽ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന…

Read More