സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ.എ. റഹീം; വി. ജോയി വർക്കലയിൽ മത്സരിക്കും
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എ.എ. റഹീം എം.പിയെ നിയോഗിക്കാൻ തീരുമാനിച്ചു. ഞായറാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. നിലവിലെ സെക്രട്ടറി വി. ജോയിയെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിലവിൽ വർക്കല എം.എൽ.എ കൂടിയായ ജോയി മാറിയാൽ മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്ക പരിഗണിച്ചാണ് ഈ നീക്കം. തുടർഭരണം ലക്ഷ്യമിട്ട് വിജയത്തിന് മാത്രം മുൻഗണന നൽകുന്ന സിപിഎം, വി. ജോയിയെ വീണ്ടും…
