കേരളത്തിൽ സ്ത്രീസുരക്ഷയില്ല, ലൗ ജിഹാദിലും സർക്കാർ കണ്ണടയ്ക്കുന്നു: വിവാദ പരാമർശവുമായി ആർ ശ്രീലേഖ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ സുരക്ഷയെക്കുറിച്ച് രൂക്ഷമായ വിമർശനവുമായി വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ആർ ശ്രീലേഖ. സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുമ്പോൾ പോലും സർക്കാർ കണ്ണടച്ചിരിക്കുകയാണെന്നും, ഇത്തരമൊരു ഭരണകൂടം ഉള്ളതുകൊണ്ടാണ് കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലാത്തതെന്നും അവർ ആരോപിച്ചു. ശാസ്തമംഗലത്ത് സംഘടിപ്പിച്ച ‘ബ്രഞ്ച് വിത്ത് ശ്രീലേഖ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുൻ ഡിജിപി കൂടിയായ അവർ.​ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥയായിരുന്ന തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളിൽ പോലും നീതി ലഭിച്ചില്ലെന്ന് ശ്രീലേഖ തുറന്നടിച്ചു. സ്വന്തം അനുഭവത്തിൽ ഡിജിപി…

Read More