വയനാട് : കൽപ്പറ്റയിൽ പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം അതീവ ദുഃഖകരമാണ്. വർഷങ്ങൾക്ക് മുൻപ് ബന്ധുവിൽ നിന്നും അടുത്തിടെ അയൽവാസിയിൽ നിന്നും താൻ നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പതിനാറുകാരി വെളിപ്പെടുത്തിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും പ്രതികളായ ബന്ധുവിനെയും അയൽവാസിയെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാതാപിതാക്കൾ വേർപിരിഞ്ഞു താമസിക്കുന്നതിനാൽ അച്ഛനും സഹോദരിക്കുമൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ചയാണ് കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കൽപ്പറ്റയെ നടുക്കി കൗമാരക്കാരിയുടെ മരണം: പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെ പെൺകുട്ടി ജീവനൊടുക്കി
