Connect with us

LOCAL NEWS

കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് സമീപത്ത് നിന്നും സിറിഞ്ചുകളും മറ്റും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.

LOCAL NEWS

യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

തിരുവനന്തപുരം : നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26) എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രി ഒൻപത് മണിയോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടവിവരം പൊലീസിനെ അറിയിച്ചത്.ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് ജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച്‌ ബന്ധുക്കള്‍ക്കും അറിവില്ല.

അല്‍ഫോണ്‍സണ്‍ – വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056

Continue Reading

LOCAL NEWS

എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

Published

on

തിരുവനന്തപുരം: എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021 ല്‍ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കുകയായിരുന്നു.

എ ഗ്രൂപ്പുകാരനായ ലത്തീഫ് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു.ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫ് ആണെന്നായിരുന്നു പാര്‍ട്ടി നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി മുതലപ്പൊഴി സന്ദര്‍ശനം തടയാന്‍ എം എ ലത്തീഫ് നിര്‍ദേശം നല്‍കിയെന്നാണ് കമ്മീഷന്‍ കണ്ടെത്തല്‍.

Continue Reading

LOCAL NEWS

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

Published

on

പാലക്കാട്/മലപ്പുറം : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

Latest

LOCAL NEWS15 hours ago

യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം : നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26) എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍...

SPORTS17 hours ago

സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ലഖ്‌നൗവിനെ തകര്‍ത്ത് രാജസ്ഥാന്

ലഖ്‌നൗ: ഐപിഎഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ ജയം. ഏകനാ സ്റ്റേഡിയത്തില്‍ 197 റണ്‍സ് വിജയം പിന്തുടര്‍ന്ന രാജസ്ഥാന്‍ 19 ഓവറില്‍ മൂന്ന്...

LOCAL NEWS1 day ago

എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021...

KERALA2 days ago

പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക...

LOCAL NEWS3 days ago

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

പാലക്കാട്/മലപ്പുറം : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ...

KERALA6 days ago

കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്. കോട്ടയം...

LOCAL NEWS6 days ago

നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ

കൊല്ലം: നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ...

KERALA7 days ago

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി; കേരളത്തിൽ വെള്ളിയാഴ്ച വോട്ടിങ്

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട...

LOCAL NEWS1 week ago

കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

കഴക്കൂട്ടം : കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മെഡി. കോളേജിലും...

LOCAL NEWS1 week ago

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ...

Trending