കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചു; വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ചെമ്പഴന്തി സ്വദേശിയായ യുവാവ് വിവാഹദിനത്തിൽ വാഹനാപകടത്തിൽ മരിച്ചുവെന്ന ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്. ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിൽ വെച്ച് രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപുണ്ടായ ഈ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Read More

നായകൾക്ക് കൗൺസിലിംഗ് നൽകേണ്ടി വരുമോ?” മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി

രാജ്യത്തെ തെരുവുനായ ശല്യം പരിഹരിക്കാൻ ഉതകുന്ന നിർണ്ണായക ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി സുപ്രീം കോടതി. തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുന്നതിനിടെ മൃഗസ്നേഹികളുടെ സംഘടനകളെ കോടതി രൂക്ഷമായ ഭാഷയിൽ പരിഹസിച്ചു. ജനങ്ങളെ ബോധവൽക്കരിച്ചാൽ നായകളുടെ ആക്രമണം തടയാമെന്ന മൃഗസ്നേഹികളുടെ വാദത്തിന് മറുപടിയായാണ്, “കടിക്കാതിരിക്കാൻ നായ്ക്കൾക്ക് ഇനി കൗൺസിലിംഗ് നൽകുക മാത്രമാണ് പോംവഴി” എന്ന് കോടതി പരിഹാസരൂപേണ പറഞ്ഞത്. സ്കൂളുകൾ, ആശുപത്രികൾ, കോടതി പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റുന്നതിനെ എന്തിനാണ്…

Read More

കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്

കോഴിക്കോട് : ജില്ലയിൽ കോഴിയിറച്ചി വില റെക്കോർഡ് വർദ്ധനവിലേക്ക്. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 200 രൂപയായിരുന്ന ബ്രോയിലർ ചിക്കൻ വില നിലവിൽ 290 രൂപയിലെത്തി നിൽക്കുകയാണ്. വരും ദിവസങ്ങളിലും വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. ബ്രോയിലർ ചിക്കന് പുറമെ ലഗോൺ കോഴിയിറച്ചിക്ക് 230 രൂപയും, സ്പ്രിങ് ചിക്കന് 340 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില ഉയർത്തുകയാണെന്ന് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നു.​ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ അവസാനിച്ചെങ്കിലും വിപണിയിൽ…

Read More

തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എൽഡിഎഫ് നേതാവുമായ ആന്റണി രാജു കുറ്റക്കാരനാണെന്ന് തിരുവനന്തപുരം നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 1990-ൽ നടന്ന മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് കേസിന്റെ ആധാരം. കുറ്റപത്രം സമർപ്പിച്ച് നീണ്ട 19 വർഷങ്ങൾക്ക് ശേഷമാണ് ഈ നിർണ്ണായക വിധി പുറത്തുവരുന്നത്.​ആന്റണി രാജുവിനൊപ്പം കോടതി ക്ലർക്കായിരുന്ന ജോസും കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ,…

Read More

കേരളത്തിൽ പുതുവർഷത്തിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: പുതുവർഷത്തിൽ കേരളത്തിന് മഴ പ്രതീക്ഷ. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന്…

Read More