പരീക്ഷാ തട്ടിപ്പിന് കർശന നിയമം: 10 വർഷം വരെ തടവും വൻ പിഴയും
ന്യൂഡൽഹി: രാജ്യത്ത് ചോദ്യപേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും തടയുന്നതിനായി കേന്ദ്ര സർക്കാർ പൊതുപരീക്ഷകളുമായി ബന്ധപ്പെട്ട നിയമം കൂടുതൽ കർശനമാക്കി. പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 ലോക്‌സഭ പാസാക്കി. ഇതോടെ പരീക്ഷാ തട്ടിപ്പിൽ ഏർപ്പെടുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ കടുത്ത ശിക്ഷ ലഭിക്കും. പുതിയ ഭേദഗതി പ്രകാരം, പരീക്ഷാ തട്ടിപ്പിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന വ്യക്തികൾക്ക് 5 മുതൽ 10 വർഷം വരെ തടവും ₹50 ലക്ഷം വരെ പിഴയും ലഭിക്കാം….
