മേൽപ്പാലം നിർമാണം: വെഞ്ഞാറമൂടിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം; ഹെവി വാഹനങ്ങൾക്ക് പ്രവേശനമില്ല.
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി മേൽപ്പാലം നിർമ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ പ്രദേശത്ത് പുതിയ ട്രാഫിക് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കും. ഡി.കെ.മുരളി എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് യാത്രികരുടെയും ചരക്കുവാഹനങ്ങളുടെയും ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്ന രീതിയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതനുസരിച്ച്, ഹെവി വാഹനങ്ങളൊന്നും ഇന്ന് മുതൽ വെഞ്ഞാറമൂട് ഭാഗത്തേക്ക് കടത്തിവിടില്ല; തിരുവനന്തപുരത്ത് നിന്ന് വരുന്നവ കന്യാകുളങ്ങരയിൽ നിന്നും വെമ്പായത്ത് നിന്നും, കൊട്ടാരക്കര ഭാഗത്ത് നിന്ന് വരുന്നവ…
