നേപ്പാൾ പ്രളയം: മരണസംഖ്യ 584 ആയി; 2,482 പേരെ കാണാതായി
കാഠ്മണ്ഡു: നേപ്പാൾ–ചൈന അതിർത്തി മേഖലയിൽ ആഗസ്റ്റ് 26-ന് ഉണ്ടായ അതിരൂക്ഷമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 584 ആയി ഉയർന്നു. നേപ്പാളിൽ 579 പേരും ചൈനയുടെ ടിബറ്റ് മേഖലയിൽ അഞ്ച് പേരുമാണ് മരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, നേപ്പാളിലും ടിബറ്റിലുമായി 2,482 പേരെ കാണാതായിട്ടുണ്ട്. നേപ്പാളിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് രാജ്യത്ത് 1,924 പേരാണ് കാണാതായത്. ഇതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശ പൗരന്മാരും ഉൾപ്പെടുന്നു. ടിബറ്റിൽ 558 പേരെ കാണാതായതായി ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു….
