കിളിമാനൂർ: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം റീജണൽ പാസ്പോർട്ട് ഓഫീസ് (RPO) പാസ്പോർട്ട് സേവനങ്ങൾ പൗരസൗഹൃദപരവും സമയബന്ധിതവുമാക്കുന്നതിനായി മൊബൈൽ പാസ്പോർട്ട് സേവാ വാൻ ഗ്രാമപ്പഞ്ചായത്തുകളിലേക്ക് എത്തിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി, മൊബൈൽ വാൻ ചൊവ്വാഴ്ചമുതൽ വ്യാഴാഴ്ചവരെ കിളിമാനൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും, 16 മുതൽ 18 വരെ ചടയമംഗലം ഗ്രാമപ്പഞ്ചായത്ത് ഓഫീസിലും സേവനം ലഭ്യമാക്കും.ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്സൈറ്റ് വഴി മൊബൈൽ പാസ്പോർട്ട് സേവാ വാനിലേക്കുള്ള അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. അനുവദിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ അനുസരിച്ച്, ആവശ്യമായ രേഖകൾ സഹിതം അപേക്ഷകർക്ക് റിപ്പോർട്ട് ചെയ്യാം.പുതിയ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിന് തിരുവനന്തപുരം ആർപിഒയുമായി ബന്ധപ്പെടാവുന്നതാണ്:ഫോൺ: 0471-2470225
ഇ-മെയിൽ: [email protected]
