അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ടെഹ്റാനിൽ നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഖമനെയി കൊല്ലപ്പെട്ടെന്ന അമേരിക്കൻ പ്രസിഡന്റിന്റെയും ഇസ്രയേലിന്റെയും പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളായ തസ്നീം, ഫാർസ് എന്നിവയും ഇറാൻ ടിവിയും ഈ വിവരം പുറത്തുവിട്ടത്.ഖമനെയിക്കൊപ്പം അദ്ദേഹത്തിന്റെ മകളും പേരക്കുട്ടിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ പരമോന്നത നേതാവിന്റെ വിയോഗത്തെത്തുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് ഈ സംഭവം കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടു: ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു
