സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്ന് സർവകാല റെക്കോഡിലേക്ക്. ഇന്ന് ഒറ്റയടിക്ക് ഒരു പവന് 1040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 86,760 രൂപയും ഒരു ഗ്രാമിന് 10,845 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് കൂടിയത്.കഴിഞ്ഞ കുറച്ചു നാളുകളായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്വർണവില കുതിച്ചുയരുന്നത്. പല ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്കും എന്ന കണക്കിൽ രണ്ട് തവണ വരെ വില കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിലവർധനവ് സാധാരണക്കാരന് സ്വർണം ഒരു സ്വപ്നം മാത്രമായി മാറുന്ന അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഒരു ഗ്രാം സ്വർണം പോലും വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാർ.നിലവിൽ പണിക്കൂലിയും മറ്റ് ചാർജുകളും ഇല്ലാതെ ഒരു പവൻ സ്വർണത്തിന് ഏകദേശം 87,000 രൂപയാണ് വില. പണിക്കൂലിയും പണിക്കുറവും കൂടി ഉൾപ്പെടുത്തുമ്പോൾ, ഉടൻ തന്നെ ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷം രൂപയോളം നൽകേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.വില കുത്തനെ കൂടുന്ന ഈ പ്രവണത തുടർന്നാൽ, അധികം വൈകാതെ തന്നെ സ്വർണവില ഒരു ലക്ഷം രൂപ കടക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത്രയും വലിയ വർധനവ് ഒറ്റയടിക്ക് ഉണ്ടാകുന്നത് ഭാവിയിൽ വില കുറയാനുള്ള സാധ്യത വിരളമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സ്വർണത്തെ ഏറ്റവും സുരക്ഷിതമായ ഒരു സ്ഥിര നിക്ഷേപമായി കണക്കാക്കുന്നതിനാൽ, കൈവശമുള്ള പണം ഉപയോഗിച്ച് പരമാവധി സ്വർണം വാങ്ങി സൂക്ഷിക്കുന്നത് ഭാവിയിലേക്കുള്ള മികച്ച കരുതലായിരിക്കും എന്നും വിദഗ്ധർ പറയുന്നു. അതിനാൽ, സ്വർണവില ഇനി കുറയാനുള്ള സാധ്യതകൾ വളരെ കുറവാണെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് വർധനവ്
