കൊച്ചി: Kerala High Court ൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം ഒരുക്കാനുള്ള പദ്ധതി താത്കാലികമായി ഉപേക്ഷിച്ചു. Kerala High Court Advocates’ Association ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതിനെത്തുടർന്നാണ് തീരുമാനം. അസോസിയേഷന്റെ ജനറൽ ബോഡി യോഗത്തിൽ മീഡിയ റൂം ആരംഭിക്കേണ്ടതില്ലെന്ന നിലപാട് ഏകകണ്ഠമായി സ്വീകരിച്ചു.ഹൈക്കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും മാധ്യമങ്ങൾക്ക് കൃത്യവും വിശ്വാസ്യതയുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി മീഡിയ ബ്രിഫിംഗ് സെന്റർ സ്ഥാപിക്കാനായിരുന്നു കോടതിയുടെ ഭരണവിഭാഗം ആലോചിച്ചത്. കോടതിയുമായി ബന്ധപ്പെട്ട വാർത്തകൾ കൂടുതൽ സുതാര്യമായി മാധ്യമങ്ങളിലെത്താൻ ഇത് സഹായകരമാകുമെന്നായിരുന്നു വിലയിരുത്തൽ.ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി അധികൃതർ അഭിഭാഷക അസോസിയേഷന്റെ അഭിപ്രായവും തേടിയിരുന്നു. എന്നാൽ കോടതിയും മാധ്യമങ്ങളും തമ്മിൽ മുമ്പ് ഉണ്ടായ ചില വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ സങ്കീർണ്ണമായി. ഇതോടെ അസോസിയേഷൻ കടുത്ത പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് അധികൃതർ നിലവിൽ ഈ പദ്ധതിയിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.
മാധ്യമപ്രവർത്തകർക്കുള്ള മീഡിയ റൂം: ഹൈക്കോടതിയിൽ പദ്ധതി പിന്‍വലിച്ചു
