തിരുവനന്തപുരം : മഹാരാഷ്ട്രയിലെ പൂനെ പിമ്പ്രി ചിഞ്ച്‌വാഡിൽ നടന്ന ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസിൽ ഷൂട്ടിംഗ് വിഭാഗത്തിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം. രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി ഇരട്ട സ്വർണം കരസ്ഥമാക്കിയ ശ്രീകേശ് കെ. എസ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തിന് വേണ്ടി മെഡൽ നേടുന്നത്.


നിലവിൽ ഗവണ്മെന്റ് സെക്രട്ടറിയേറ്റിൽ അഡിഷണൽ ലാ സെക്രട്ടറിയും സംസ്ഥാന ഔദ്യോഗിക ഭാഷ നിയമ നിർമാണ കമ്മീഷൻ അംഗവുമായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.കരൂർ ശ്രീനിലയത്തിൽ കേശവൻ നായരുടെയും ശ്രീകുമാരിയുടെയും മകനായ ശ്രീകേശ്, വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലെ അംഗമാണ്. വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥയായ ആതിരയാണ് ഭാര്യ. പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ശ്രേയ മകളുമാണ്.
