തിരുവനന്തപുരം വർക്കല പാപനാശം ബീച്ചിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി. കടലൂർ സ്വദേശിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായ മുഹമ്മദ് അഫ്സലിനെയാണ് (18) കടലിൽ കാണാതായത്. ഇന്ന് രാവിലെ ഒൻപത് പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് അഫ്സൽ പാപനാശത്ത് എത്തിയത്. ഉച്ചയോടെ കടലിൽ കുളിക്കാനിറങ്ങിയ ഇദ്ദേഹം ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. നിലവിൽ ലൈഫ് ഗാർഡുമാരും ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ടീമും ചേർന്ന് യുവാവിനായുള്ള തിരച്ചിൽ ഊർജിതമായി നടത്തിവരികയാണ്.
വർക്കല പാപനാശം ബീച്ചിൽ തമിഴ്നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു
