പട്ടാമ്പിയിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷം: കല്ലേറും കൂട്ടത്തല്ലും; പൊലീസുകാരനും പ്രവർത്തകർക്കും പരിക്ക്

പാലക്കാട്‌: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുള്ള കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ വ്യാപക സംഘർഷം. എൽഡിഎഫ്, യുഡിഎഫ് റാലികൾ ഒരേസമയം കടന്നുപോകുന്നതിനിടെയുണ്ടായ തർക്കം കല്ലേറിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫ് റാലിക്കുനേരെ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് തുടക്കമിട്ടതെന്ന് ആരോപണമുണ്ട്. പിന്നാലെ ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടി.​

സംഘർഷത്തിൽ മൂന്ന് സിപിഎം പ്രവർത്തകർക്കും ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഒടുവിൽ പോലീസ് ലാത്തി വീശിയതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.