പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയിക്കുന്ന രോഗബാധയെ തുടർന്ന് പത്തനംതിട്ട പെരുനാട് സ്വദേശിയായ ഒരു ടാപ്പിങ് തൊഴിലാളി ചികിത്സയിൽ.
ഇദ്ദേഹത്തെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രോഗബാധ സ്ഥിരീകരിക്കുന്നതിനായി, രോഗിയുടെ സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
