പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് ശേഷം മടങ്ങവെ ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് വാഹനാപകടത്തിൽ പരിക്ക്

പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറി അപകടമുണ്ടായി. പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചാണ് ഈ അപകടം സംഭവിച്ചത്. എംഎൽഎയുടെ വാഹനത്തിലേക്ക് കോന്നി സ്വദേശിയായ സജി കുമാറിന്റെ കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി.​ അപകടത്തിൽ പരിക്കേറ്റ എംഎൽഎ അബിൻ വർക്കിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. എംഎൽഎയുടെയും കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റുള്ളവരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിന് കാരണമായ വാഹനം…

Read More

ലഹരി വിരുദ്ധ സംഘടനയുടെ മറവിൽ MDMA വിൽപ്പന: സംസ്ഥാന പ്രസിഡന്റ് ഷർഫിൻ സെബാസ്റ്റ്യൻ പത്തനംതിട്ടയിൽ അറസ്റ്റിൽ

പത്തനംതിട്ട: വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിനെ പത്തനംതിട്ട പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന വ്യാജ സംഘടനയുടെ തലവനും എഴുമറ്റൂർ സ്വദേശിയുമായ ഷർഫിൻ സെബാസ്റ്റ്യനാണ് എംഡിഎംഎയുമായി പിടിയിലായത്. നാട്ടിൽ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ട്, അതിന്റെ മറവിലായിരുന്നു ഇയാൾ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്.​ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ഡാൻസാഫും (DANSAF) സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതി വലയിലായത്. ലഹരി…

Read More

കെഎസ്ഇബിയുടെ ക്രൂരത; പത്തനംതിട്ടയിൽ ടച്ച് വെട്ടിന്റെ പേരിൽ പ്രവാസിയുടെ തെങ്ങുകൾ വെട്ടിനിരത്തി

പത്തനംതിട്ട കവിയൂരിൽ കെ.എസ്.ഇ.ബി. ജീവനക്കാർ ടച്ച് വെട്ടിന്റെ (വൈദ്യുതി ലൈനിലേക്ക് വളർന്നുനിൽക്കുന്ന മരച്ചില്ലകൾ വെട്ടുന്നത്) പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ വ്യാപകമായി വെട്ടിനിരത്തിയതായി പരാതി. കവിയൂർ സ്വദേശിയായ ഡോ. ജേക്കബ് ഉമ്മന്റെ പുരയിടത്തിലെ തെങ്ങുകളാണ് ഇത്തരത്തിൽ വെട്ടിനശിപ്പിച്ചത്. സാധാരണയായി മഴക്കാലത്തിന് മുന്നോടിയായി വൈദ്യുതി ലൈനുകൾക്ക് തടസ്സമാകുന്ന മരച്ചില്ലകൾ വെട്ടിമാറ്റാറുണ്ടെങ്കിലും, ഇവിടെ യാതൊരുവിധ മുൻകൂർ നോട്ടീസും നൽകാതെയാണ് കെ.എസ്.ഇ.ബി. ജീവനക്കാർ ഈ അതിക്രമം കാട്ടിയതെന്ന് വീട്ടുകാർ ആരോപിക്കുന്നു.​ വൈദ്യുതി ലൈനിൽ തട്ടുന്ന രീതിയിലുണ്ടായിരുന്ന തെങ്ങോലകൾ വീട്ടുകാർ നേരത്തെ തന്നെ…

Read More

അമീബിക് മസ്തിഷ്ക ജ്വരം സംശയം: പത്തനംതിട്ട സ്വദേശി ചികിത്സയിൽ

പത്തനംതിട്ട: അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയിക്കുന്ന രോഗബാധയെ തുടർന്ന് പത്തനംതിട്ട പെരുനാട് സ്വദേശിയായ ഒരു ടാപ്പിങ് തൊഴിലാളി ചികിത്സയിൽ. ഇദ്ദേഹത്തെ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിക്കുന്നതിനായി, രോഗിയുടെ സാമ്പിളുകൾ വിവിധ ലാബുകളിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Read More