കടയ്ക്കലിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: ഒളിവിൽ പോയ യുവതി ഒന്നര വർഷത്തിന് ശേഷം പിടിയിൽ

കടയ്ക്കൽ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 34 തവണ മുക്കുപണ്ടം പണയം വെച്ച് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ മുൻ ജീവനക്കാരിയെ ഒന്നര വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഐരക്കുഴി കൊച്ചുതോട്ടംമുക്ക് സ്വദേശിനി അർച്ചനയാണ് അറസ്റ്റിലായത്. കടയ്ക്കൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അർച്ചന. ഇവിടെ രണ്ടര ഗ്രാമിൽ കൂടുതലുള്ള സ്വർണ്ണം മാത്രമേ പരിശോധനയ്ക്ക് ശേഷം ലോക്കറിൽ സൂക്ഷിക്കുകയുള്ളൂ എന്ന നിയമം ഇവർ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടര ഗ്രാമിൽ താഴെ…

Read More

അഞ്ച് പുതിയ ദേശീയപാതകൾ ഉടൻ: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ യാഥാർഥ്യമാകാൻ പോകുന്നു എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതൽ സംസ്ഥാന പാതകളെ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം മുഖ്യമന്ത്രിയോടൊപ്പം ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ചപ്പോൾ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അഞ്ച് പാതകളുടെ പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.

Read More

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സിപിഎം പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ. ഷാജി (35) അറസ്റ്റിലായി. പുതുനഗരം വാരിയത്ത്കളം സ്വദേശിയാണ് ഇയാൾ.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഷാജി, തന്റെ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സംഭവത്തെ തുടർന്ന് സിപിഎം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Read More

ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് പ്രവേശനമില്ല: കേരള വി.സി.യുടെ പുതിയ സർക്കുലർ

തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്ക് കോളേജ് പ്രവേശനം നിഷേധിച്ചുകൊണ്ട് കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ കർശന നിലപാടുമായി രംഗത്ത്. ഇതുസംബന്ധിച്ച് അദ്ദേഹം യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകൾക്ക് സർക്കുലർ അയച്ചു. പുതിയ നിർദ്ദേശമനുസരിച്ച്, പ്രവേശനം നേടുന്ന വിദ്യാർഥികൾ ക്രിമിനൽ കേസുകളിൽ പ്രതികളല്ല എന്ന് ഉറപ്പുവരുത്തി ഒരു സത്യവാങ്മൂലം (Affidavit) നൽകണം. ഈ സത്യവാങ്മൂലം ലംഘിക്കുന്നതായി തെളിഞ്ഞാൽ വിദ്യാർഥിക്കെതിരെ തുടർനടപടി സ്വീകരിക്കും. വിദ്യാർഥികൾ നിർബന്ധമായും മറുപടി നൽകേണ്ട നാല് പ്രധാന ചോദ്യങ്ങൾ സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്: ഈ…

Read More

ആർഎസ്എസ് ശതാബ്ദി ആഘോഷത്തിൽ പ്രധാനമന്ത്രി മോദി ഇന്ന് മുഖ്യാതിഥി

ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യാതിഥിയായി പങ്കെടുക്കും. ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ വെച്ചാണ് ചടങ്ങ് നടക്കുക. ഈ അവസരത്തിൽ, ആർഎസ്എസിന്റെ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ട് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന പ്രത്യേക സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി ചടങ്ങിൽ അവതരിപ്പിക്കും. ആഘോഷങ്ങൾക്ക് മുന്നോടിയായി, ആർഎസ്എസിനെ പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ‘എക്സി’ൽ (പഴയ ട്വിറ്റർ) പോസ്റ്റ് ചെയ്തിരുന്നു. രാജ്യതാൽപ്പര്യം മുൻനിർത്തി ലക്ഷക്കണക്കിന് ആർഎസ്എസ് പ്രവർത്തകർ ഒരു നൂറ്റാണ്ടായി പ്രവർത്തിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു….

Read More

മത്തി ലഭ്യതയിലെ വൻ വ്യതിയാനത്തിന് കാരണം മൺസൂൺ മാറ്റങ്ങൾ: സിഎംഎഫ്ആർഐ പഠനം

കൊച്ചി: കേരള തീരത്ത് കഴിഞ്ഞ വർഷം മത്തിയുടെ കുഞ്ഞുങ്ങൾ അസാധാരണമാംവിധം വർധിച്ചതിനും തൽഫലമായുണ്ടായ പാരിസ്ഥിതിക, സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പുതിയ പഠനം. കാലാവസ്ഥാ വ്യതിയാനം കാരണം കടലിലുണ്ടാകുന്ന മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച താഴ്ചകൾക്ക് കാരണമാകുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന വരുമാന മാർഗ്ഗമാണ് മത്തി. എന്നാൽ, സമീപ വർഷങ്ങളിൽ ഇതിന്റെ ലഭ്യതയിൽ വൻ വ്യതിയാനമാണുണ്ടായത്. 2012-ൽ റെക്കോർഡ് അളവായ നാല് ലക്ഷം ടൺ…

Read More

ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ സർചാർജ്

തിരുവനന്തപുരം: ഒക്ടോബർ മാസത്തെ വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ ഇന്ധന സർചാർജ് കൂടി ഉൾപ്പെടുത്തും. ഇത് പ്രതിമാസ ബില്ലിനും രണ്ട് മാസത്തിലൊരിക്കൽ ലഭിക്കുന്ന ബില്ലിനും ബാധകമാണ്.ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിലൂടെ 27.42 കോടി രൂപയുടെ അധികച്ചെലവ് ഉണ്ടായതാണ് ഈ സർചാർജ് ചുമത്താൻ കാരണം. റെഗുലേറ്ററി കമ്മീഷൻ അനുവദിച്ചതിലും കൂടുതലാണ് ഈ തുക. ഇതേ നിരക്കിലുള്ള (യൂണിറ്റിന് 10 പൈസ) സർചാർജ് സെപ്റ്റംബറിലും ഈടാക്കിയിരുന്നു. ഓഗസ്റ്റിലെ അധിക വൈദ്യുതി വാങ്ങൽ ചെലവ്…

Read More

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോഡ് വർധനവ്

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്ന് സർവകാല റെക്കോഡിലേക്ക്. ഇന്ന് ഒറ്റയടിക്ക് ഒരു പവന് 1040 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 86,760 രൂപയും ഒരു ഗ്രാമിന് 10,845 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 130 രൂപയാണ് കൂടിയത്.കഴിഞ്ഞ കുറച്ചു നാളുകളായി യാതൊരു നിയന്ത്രണവുമില്ലാതെയാണ് സ്വർണവില കുതിച്ചുയരുന്നത്. പല ദിവസങ്ങളിലും രാവിലെയും ഉച്ചയ്ക്കും എന്ന കണക്കിൽ രണ്ട് തവണ വരെ വില കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിലവർധനവ് സാധാരണക്കാരന് സ്വർണം…

Read More

കരുർ റാലി ദുരന്തം: വിജയ്‍ക്കെതിരെ നഗരമെങ്ങും ‘കൊലയാളിയെ അറസ്റ്റ് ചെയ്യണം’ എന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ

ചെന്നൈ: കരൂർ റാലിയിൽ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, തമിഴക വെട്രി കഴകം (ടി.വി.കെ.) പ്രസിഡന്റും നടനുമായ വിജയ്‍ക്കെതിരെ നഗരത്തിൽ ഉടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കൊലയാളിയായ വിജയ്‍യെ സർക്കാർ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്ററുകൾ. ചോര പുരണ്ട കൈയുമായി നിൽക്കുന്ന വിജയ്‍യുടെ ചിത്രത്തോടുകൂടിയ ഈ പോസ്റ്ററുകൾ തമിഴ്നാട് വിദ്യാർത്ഥി കൂട്ടായ്മ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ, ഈ പോസ്റ്ററുകൾക്ക് പിന്നിൽ ഡി.എം.കെ.യും സെന്തിൽ ബാലാജിയുമാണെന്ന് തമിഴക വെട്രി കഴകം ആരോപിക്കുന്നു.

Read More

ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറയ്ക്കാനാവില്ല: ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ഇന്ത്യയുടെ മറുപടി

ദില്ലി: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമർശങ്ങളെ “അസംബന്ധ നാടകങ്ങൾ” എന്ന് വിശേഷിപ്പിച്ച ഇന്ത്യ, “ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട്, പാകിസ്ഥാൻ്റെ വിദേശനയത്തിൻ്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്ന് വിമർശിച്ചു.

Read More