ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ കോഴിക്കോട് സ്വദേശിനി മരിച്ചു

കോഴിക്കോട്: ആറ്റുകാൽ പൊങ്കാലയിടുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മ അന്തരിച്ചു. വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിന്റെ ഭാര്യ വിജിഷ (38) ആണ് മരിച്ചത്. തിരുവനന്തപുരത്ത് വെച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെ അടുപ്പിൽ നിന്നും കാറ്റിലൂടെ തീപ്പൊരി പടർന്നാണ് വിജിഷയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്.​അപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിജിഷയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.

Read More