നടൻ ദുൽഖർ സൽമാൻ ഉൾപ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസ്: ഭൂട്ടാൻ സർക്കാരും അന്വേഷണം ഏറ്റെടുത്തു
ദില്ലി: നടൻ ദുൽഖർ സൽമാൻ ഉൾപ്പെട്ട ആഡംബര കാർ കള്ളക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത് ഭൂട്ടാൻ സർക്കാരും. ഈ വിഷയത്തിൽ ഇന്ത്യയുടെയും ഭൂട്ടാൻ്റെയും ആഭ്യന്തര സെക്രട്ടറിമാർ കഴിഞ്ഞ മാസാവസാനം ഭൂട്ടാനിൽ വെച്ച് യോഗം ചേർന്ന് ചർച്ച നടത്തി.ഇരു രാജ്യങ്ങളുടെയും അതിർത്തി വഴിയുള്ള കള്ളക്കടത്തിൻ്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. അതിർത്തിയിലെ പഴുതുകൾ അടയ്ക്കുന്നതിനായി പരിശോധനാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും. കൂടാതെ, റോയൽ കസ്റ്റംസുമായി (ഭൂട്ടാൻ കസ്റ്റംസ്) അന്വേഷണ വിവരങ്ങൾ പങ്കുവെക്കാനും ഇരുരാജ്യങ്ങളും തമ്മിൽ…
