വയനാട് തുരങ്കപാത നിർമ്മാണം തടയണം; സുപ്രീം കോടതിയെ സമീപിച്ച് പ്രകൃതി സംരക്ഷണ സമിതി

വയനാട് തുരങ്കപാത നിർമ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹർജി നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി റദ്ദാക്കണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ ആവശ്യം. ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് ആരോപിക്കുന്ന സമിതി, പരിസ്ഥിതി ലോല പ്രദേശമായ ഇവിടുത്തെ നിർമ്മാണം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയതിനെത്തുടർന്നാണ് സമിതി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്….

Read More

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; എസ്എച്ച്ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

കൽപറ്റ: ഹവാല പണം പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടാതെ പൂഴ്ത്തിവെക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. വൈത്തിരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈത്തിരി എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു….

Read More