പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ കടുത്ത പ്രതിസന്ധി ലഘൂകരിക്കാൻ നിർണ്ണായക ഇടപെടലുമായി അമേരിക്ക രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ്, റഷ്യൻ എണ്ണയ്ക്കും പെട്രോളിയം ഉൽപ്പന്നങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഡൊണാൾഡ് ട്രംപ് ഭരണകൂടം 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്.യുഎസിന്റെ ഈ താൽക്കാലിക നീക്കം നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾക്ക് വലിയ ആശ്വാസമാകും. ആഗോള വിപണിയിലെ എണ്ണലഭ്യത വർദ്ധിപ്പിക്കാനും കുതിച്ചുയരുന്ന വില നിയന്ത്രിച്ച് വിപണിയെ ശാന്തമാക്കാനുമാണ് ഈ അടിയന്തര നടപടിയിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്.
ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു; വിപണിയെ ശാന്തമാക്കാൻ നിർണ്ണായക ഇടപെടലുമായി യുഎസ്
