തിരഞ്ഞെടുപ്പ് ആവേശം വിതറാൻ പ്രധാനമന്ത്രി കൊച്ചിയിൽ; മാർച്ച് 11-ന് വികസന പദ്ധതികളുടെ ഉദ്ഘാടനവും എൻഡിഎ മഹാറാലിയും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും. സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ മൂന്ന് പ്രധാന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. മറൈൻ ഡ്രൈവിൽ നടക്കുന്ന ‘അഖില കേരള ധീവര സഭ’ സംസ്ഥാന സമ്മേളനമാണ് ഇതിൽ ആദ്യത്തേത്. അതോടൊപ്പം കേരളത്തിന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായുള്ള വിവിധ റെയിൽവേ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിക്കും. അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള സ്റ്റേഷൻ നവീകരണ പ്രഖ്യാപനങ്ങളും ഈ സന്ദർശനവേളയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകുന്നേരം കലൂർ…
