എൽപിജി വിതരണം: പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രസർക്കാർ; സിലിണ്ടറുകൾ രണ്ടര ദിവസത്തിനുള്ളിൽ ലഭ്യമാകും
ന്യൂഡൽഹി: രാജ്യത്തെ ഗാർഹിക എൽപിജി വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കിടയിലുള്ള ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. പാചകവാതക ക്ഷാമം ഒഴിവാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായും ബുക്കിംഗ് നടത്തി രണ്ടര ദിവസത്തിനുള്ളിൽ സിലിണ്ടറുകൾ വീടുകളിലെത്തുമെന്നും സർക്കാർ വ്യക്തമാക്കി. നിലവിലെ ആവശ്യം പരിഗണിച്ച് എൽപിജി ഉൽപ്പാദനം 25 ശതമാനം വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ, കൂടുതൽ പാചകവാതകവുമായി രണ്ട് കൂറ്റൻ കാർഗോ കപ്പലുകൾ ഉടൻ ഇന്ത്യയിലെത്തുമെന്നും ഇതോടെ വിതരണ ശൃംഖല പൂർണ്ണമായും സുഗമമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ…
