അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയക്കും ശ്വേത മേനോനും എതിരെ കേസില്ല; വിധി 27ന്

കൊച്ചി: നടി ലക്ഷ്മിപ്രിയയും ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനും എതിരായി നടി അൻസിബ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കാനാകില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഈ പരാതിയെ അപകീർത്തി കേസായി മാത്രമേ പരിഗണിക്കാൻ കഴിയൂവെന്നും പൊലീസ് വ്യക്തമാക്കി. കേസ് സംബന്ധിച്ച വിധി ഈ മാസം 27-ന് പ്രഖ്യാപിക്കാനായി എറണാകുളം മജിസ്ട്രേറ്റ് കോടതി മാറ്റിവെച്ചു.ഇതിനിടെ, തന്റെ പോരാട്ടം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റാരോപിതരായവർക്കെതിരെയാണെന്ന് ശ്വേത മേനോൻ വീണ്ടും വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അവർ പ്രതികരിച്ചത്….

Read More

ഒഡേസ തീരത്ത് ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം; കാസർകോട് സ്വദേശി അഖിൽ ജോയൻ കൊല്ലപ്പെട്ടു

ദില്ലി: യുക്രെയ്നിലെ ഒഡേസ തീരത്തിന് സമീപം ഭക്ഷ്യധാന്യങ്ങളുമായി സഞ്ചരിച്ചിരുന്ന ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിന് നേരെ റഷ്യൻ ആക്രമണം നടന്നു. ആക്രമണത്തിൽ കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശിയായ അഖിൽ ജോയൻ (26) ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന 10 നാവികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ, സിറിയൻ സ്വദേശികളായ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ആകെ 17 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇവരിൽ എട്ട് പേരെ യുക്രെയ്ൻ നാവികസേന രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ യുക്രെയ്ൻ സ്വദേശിയായ ഒരു പൈലറ്റും കൊല്ലപ്പെട്ടു. ജൂലൈ…

Read More

ഇന്ത്യൻ സംഗീതത്തിലെ സുവർണ്ണ നാദം നിലച്ചു; എസ്. ജാനകി അന്തരിച്ചു

ഇന്ത്യൻ സംഗീതലോകത്തെ ഒരു സുവർണ്ണ അധ്യായത്തിന് വിരാമമിട്ടുകൊണ്ട് പ്രശസ്ത പിന്നണി ഗായിക എസ്. ജാനകി (88) അന്തരിച്ചു. മൈസൂരുവിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച അവർ, കുട്ടിക്കാലം മുതൽക്കേ സംഗീതത്തിൽ അസാധാരണമായ പ്രതിഭ പ്രകടിപ്പിച്ചിരുന്നു. 1957-ൽ പുറത്തിറങ്ങിയ ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെ, പത്തൊൻപതാം വയസിലാണ് ജാനകി ചലച്ചിത്ര പിന്നണിഗാനരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങി ഇരുപതിലധികം ഭാഷകളിലായി പതിനായിരക്കണക്കിന്…

Read More

തിരുവനന്തപുരം: പരീക്ഷ എഴുതാൻ കഴിയാത്തതിൽ മനോവിഷമം; ജേണലിസം വിദ്യാർത്ഥി ട്രെയിൻ മുന്നിൽ ചാടി മരിച്ചു

തിരുവനന്തപുരം : ട്രെയിൻ തട്ടി ജേണലിസം വിദ്യാർത്ഥി മരിച്ചു. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ വിദ്യാർത്ഥിയായ ദീപു (21) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെ കൊച്ചുവേളി – നാഗർകോവിൽ പാസഞ്ചർ ട്രെയിനിന് മുന്നിൽ ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം നടന്ന ജേണലിസം പരീക്ഷ എഴുതാൻ കഴിയാത്തതിലുള്ള മനോവിഷമത്തിലായിരുന്നു ദീപു എന്ന് പറയപ്പെടുന്നു. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read More

ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു: ചികിത്സാ പിഴവെന്ന് പരാതി, ഡി.എം.ഒ റിപ്പോർട്ട് തേടി

തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടു വയസ്സുകാരനായ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (DMO) മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് അടിയന്തര റിപ്പോർട്ട് തേടി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച കുട്ടിയെ പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ലെന്നും ചികിത്സയിൽ ഗുരുതര വീഴ്ചയുണ്ടായെന്നും കുടുംബം ആരോപിച്ച സാഹചര്യത്തിലാണ് നടപടി. മൂലയിൽ വീട്ടിൽ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷലിനെ പുലർച്ചെ നാല് മണിയോടെയാണ് കിടപ്പുമുറിയിൽ വെച്ച് മൂർഖൻ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിചരണം ലഭിച്ചില്ലെന്നും, ഡോക്ടർ…

Read More

കനത്ത ചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ (Heatwave) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടുത്ത ചൂടും ഉയർന്ന അന്തരീക്ഷ ആർദ്രതയും കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും ഈ അവധി ബാധകമായിരിക്കില്ല. സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും താപനില സാധാരണയേക്കാൾ ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ…

Read More

നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം ജെ എസ് എസ്

തിരുവനന്തപുരം: നിതിൻ രാജിന്റെ മരണകാരണം വ്യക്തമാകണമെങ്കിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. ഇപ്പോൾ കേസിന്റെ ഗതി തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നിതിൻ രാജിന്റെ മാതാവ് ലത ജെ എസ് എസ് നേതാക്കളോട് പറഞ്ഞു. കോളേജിൽ നിന്ന് വിദ്യാർത്ഥികൾ അല്ലാതെ ഒരാൾ പോലും ഇതുവരെയും വീട് സന്ദർശിക്കാത്തതും ആശങ്കയുയർത്തുന്നു. അറിവ് പകർന്നു നൽകേണ്ട അധ്യാപകർ തന്നെ ജാതീയമായ അധിക്ഷേപവും മാനസിക പീഡനവും നടത്തുന്നത്‌ അവിശ്വസനീയമാണ്. കോളേജിൽ നിന്ന് 40 ഓളം വിദ്യാർത്ഥികൾ ഇന്നലെ നിതിൻ രാജിന്റെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കുവാൻ…

Read More

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് പോലീസ് കസ്റ്റഡിയിൽ; കാരവൻ പിടിച്ചെടുത്തു

ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പ്രശസ്ത ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കസ്റ്റഡി അനുവദിച്ചത്; അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. കേസന്വേഷണത്തിൽ നിർണായകമായേക്കാവുന്ന കാരവൻ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് പിടിച്ചെടുത്ത് കൊച്ചിയിലെത്തിച്ചിട്ടുണ്ട്.​കാരവനിനുള്ളിൽ വെച്ച് സംവിധായകൻ തന്നോട് അപമര്യാദയായി പെരുമാറി എന്ന യുവനടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ജനുവരി 30-ന് നടന്ന സംഭവത്തിൽ രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു….

Read More

കന്നി വോട്ടർമാർക്ക് മധുരമേകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ട് ചെയ്താൽ ഹൽവ സമ്മാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി വേറിട്ട പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട 200 കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വ്യക്തമാക്കുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ കന്നി വോട്ടർമാർ കൃത്യമായി പങ്കെടുക്കണമെന്നും അധികൃതർ…

Read More

സംസ്ഥാനത്ത് കനത്ത ചൂട്: അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമാണെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രത്യേക കരുതൽ എടുക്കണം. നിർജ്ജലീകരണം തടയാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയും ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുകയും വേണം. അമിത മധുരമുള്ളതും കാർബണേറ്റഡ് ആയതുമായ…

Read More