ശബരിമല സ്വർണ്ണക്കട്ടിള കേസ്: സാംപിളുകൾ വീണ്ടും പരിശോധിക്കും; അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും
തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കട്ടിളപ്പാളികളുമായി ബന്ധപ്പെട്ട വിവാദത്തിൽ അന്തിമ പരിശോധനാ ഫലം പുറത്തുവന്നെങ്കിലും അവ്യക്തത തുടരുകയാണ്. വിഎസ്എസ്സി (VSSC) നടത്തിയ പരിശോധനയിൽ പഴയ പാളികൾ പൂർണ്ണമായി കടത്തിക്കൊണ്ടുപോയി പുതിയവ സ്ഥാപിച്ചോ എന്ന കാര്യത്തിൽ വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, കൂടുതൽ ആധുനിക സൗകര്യങ്ങളുള്ള മറ്റൊരു ലാബിൽ കൂടി സാമ്പിളുകൾ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. നഷ്ടപ്പെട്ട സ്വർണ്ണത്തിന്റെ അളവ് സംബന്ധിച്ച ഏകദേശ കണക്കുകളും, തുടരന്വേഷണത്തിന്റെ ആവശ്യകതയും വിശദീകരിക്കുന്ന റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കൂടുതൽ വ്യക്തതയ്ക്കായി…
