കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്: ഇന്ന് നിശബ്ദ പ്രചാരണം; കണ്ണൂരിൽ നിരോധനാജ്ഞ, അതീവ സുരക്ഷയിൽ സംസ്ഥാനം
തിരുവനന്തപുരം: ആവേശകരമായ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ചുകൊണ്ട് സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിലേക്ക് കടന്നു. വിട്ടുപോയ വോട്ടർമാരെയും മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും നേരിൽക്കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് സ്ഥാനാർത്ഥികൾ. അതേസമയം, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ 8 മണി മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. എക്സിറ്റ് പോളുകൾക്ക് ഈ സമയങ്ങളിൽ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 140…
